ന്യൂഡല്‍ഹി: വ്യാജ വാര്‍ത്ത നല്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന് സ്ഥിരമായി റദ്ദാക്കാനുള്ള തീരുമാനം ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. തീരുമാനത്തിനെതിരെ മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധം ഉയര്‍ത്തിയതോടെ നിയമഭേദഗതി പ്രധാനമന്ത്രി ഇടെപട്ടാണ് പിന്‍വലിച്ചത്.
വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തെന്ന് തെളിഞ്ഞാല്‍ ആദ്യമായാണെങ്കില്‍ ആറുമാസത്തേക്ക് അക്രഡിറ്റേഷന് റദ്ദാക്കും. രണ്ടാം തവണയും കുറ്റം ആവര്‍ത്തിച്ചാല്‍ ഒരു വര്‍ഷത്തേക്കും മൂന്നാം തവണയാെണങ്കില് സ്ഥിരമായും അക്രഡിറ്റേഷന് റദ്ദാക്കുമെന്നായിരുന്നു വാര്‍ത്താ വിനിമയ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചത്.
പരാതി രജിസ്റ്റര്‍ ചെയ്യുന്ന നിമിഷം മുതല്‍ വ്യാജ വാര്‍ത്താ പ്രചരിപ്പിച്ചുവെന്ന ആരോപണവിധേയെന്റ അക്രഡിറ്റേഷന്, വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും വരെ സസ്പെന്റ് ചെയ്യുമെന്നും നിയമത്തില്‍ പറഞ്ഞിരുന്നു.
