വയനാട്ടിലെ സര്‍ക്കാര്‍ ഭൂമി : ഭൂമാഫിയയെ സഹായിച്ചവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് കാനം

വയനാട്ടിലെ സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യഭൂമിയാക്കി മാറ്റുന്നതിനു ഭൂമാഫിയയെ സഹായിച്ചവര്‍ക്കെതിരേ ഉചിതമായ നടപടിയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംഭവത്തില്‍ സിപിഐ നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്, കുറ്റക്കാരെ സി പി ഐ ഒരിക്കലും സംരക്ഷിക്കില്ലെന്നും കാനം പറഞ്ഞു.

സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ഡെപ്യൂട്ടി കളക്ടര്‍ എന്നിവര്‍ക്കു ഭൂമിയിടപാടില്‍ നേരിട്ടു പങ്കുണ്ടെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും കഴിഞ്ഞ ദിവസം ഒരു സ്വകാര്യചാനല്‍ പുറത്തുവിട്ടിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *