ദലിത് വിഭാഗത്തിന്‍റെ അവകാശവും സുരക്ഷയും ഉറപ്പാക്കും -രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: ദലിത് സമുദായത്തിന്‍റെ അവകാശവും സുരക്ഷയും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. പട്ടിക ജാതി^പട്ടിക വര്‍ഗ നിയമത്തില്‍ സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ദലിത് വിഭാഗങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും രാജ്നാഥ് സിങ് ലോക്സഭയെ അറിയിച്ചു.

പട്ടിക ജാതി^പട്ടിക വര്‍ഗ നിയമം ഭേദഗതി ചെയ്യണമെന്ന സുപ്രീംകോടതി വിധിക്കെതിരെ രാജ്യത്ത് ദലിത് സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ അക്രമത്തില്‍ കലാശിച്ച സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി നിലപാട് വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാറിന്‍റെ പിഴവാണ് ഇത്തരത്തില്‍ സുപ്രീംകോടതി വിധി പുറപ്പെടുക്കാന്‍ കാരണമെന്നാണ് ദലിത് സംഘടനകളുടെ ആരോപണം.

ലോക്സഭയില്‍ രാജ്നാഥ് സിങ് പ്രസ്താവന നടത്തിയപ്പോഴും അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നു. ഞങ്ങള്‍ക്ക് നീതി വേണം എന്ന മുദ്രാവാക്യം അംഗങ്ങള്‍ വിളിച്ചു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *