സ്പീക്കറുടെ കസേരയില്‍ അജ്ഞാതന്‍; അന്വേഷണത്തിന് ഉത്തരവ്

അഹമ്മദാബാദ്: ഗുജറാത്ത് സ്പീക്കറുടെ കസേരയില്‍ അജ്ഞാതന്‍. ഇത്തരത്തില്‍ ഒരു ചിത്രം നവമാധ്യമങ്ങളിലൂടെ വൈറലായതോടെ അന്വേഷണത്തിന് രാജേന്ദ്ര ത്രിവേദി ഉത്തരവിട്ടു. മാര്‍ച്ച്‌ 28ന് ബജറ്റ് സമ്മേളത്തിന് ശേഷം അടച്ച നിയമസഭയില്‍ ഇയാള്‍ എങ്ങിനെ എത്തി എന്ന അന്വേഷണവും നടക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് ഈ ചിത്രങ്ങള്‍ വാട്‌സ് ആപ്പ് വഴി പ്രചരിച്ചത്. യുവാവ് എങ്ങിനെ ഹാളില്‍ എത്തിയെന്നും കസരേയില്‍ ഇരുന്നെന്നും അന്വേഷിക്കുന്നുണ്ട്. ഇതിനായി ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും. വാട്‌സ് ആപ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് പരിശോധിച്ചത് അനുസരിച്ച്‌ രാഹുല്‍ എന്നയാളാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

സ്പീക്കര്‍ അല്ലാതെ മറ്റാര്‍ക്കും കസരേയില്‍ ഇരിക്കാന്‍ അധികാരമില്ല. ഇത് സുരക്ഷാ വീഴ്ചയുടെ മറ്റൊരു ഉദാഹരണമാണെന്നും നിയമസഭ സെക്രട്ടറി ഡി.എം. പട്ടേല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *