രുപാലി മിശ്രാമിന്റെ ധൈര്യത്തിനു മുന്നില്‍ കടുവ പിന്മാറി

23 കാരിയുടെ ധീരതയുടെ മുന്നില്‍ കടുവ തോറ്റ് പിന്മാറി. രുപാലി മിശ്രാമിന്റെ ധൈര്യത്തിനു മുന്നിലാണ് കടുവ പിന്മാറിയത്. മഹാരാഷ്ര്ടയിലാണ് സംഭവം നടന്നത്.

ആടിന്റെ ശബ്ദം കേട്ടാണ് രൂപാലി വീട്ടിലേക്കു ഓടിയെത്തിയത്. ആടുകളെ രക്ഷിക്കാന്‍ ശ്രമിച്ചതോടെ കടുവ രുപാലിക്ക് നേരെ തിരിഞ്ഞു. ഇതോടെ വടിയെടുത്ത് രുപാലി കടുവയെ നേരിട്ടു. കടുവയുടെ ആക്രമണത്തില്‍ രുപാലിക്കും അമ്മയ്ക്കും ചെറിയ തോതില്‍ പരിക്കേറ്റു. രുപാലിയും അമ്മയും ആശുപത്രിയില്‍ നിന്ന് ചികിത്സ തേടി.

പക്ഷേ കടുവയുടെ ആക്രമണത്തിനു ഇരയായ ആട് ചത്തു. കടുവയുടെ ആക്രമണത്തിനു ശേഷം രുപാലിയെടുത്ത സെല്‍ഫി ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാണ്. രുപാലിയെ ചികിത്സച്ച ഡോക്ടര്‍ അവളുടെ അസാമന്യ ധൈര്യത്തെ പ്രകീര്‍ത്തിച്ച്‌ രംഗത്ത് വന്നു.

Leave a Reply

Your email address will not be published. Required fields are marked *