വിവാഹ വീഡിയോ മോര്‍ഫിംഗ്: ചിത്രങ്ങള്‍ പുറത്ത് വിട്ടത് സ്റ്റുഡിയോ ഉടമ സതീശനെന്ന് ബീബീഷിന്റെ മൊഴി

കോഴിക്കോട് വടകരയില്‍ വിവാഹ വീഡിയോകളില്‍ നിന്ന് ചിത്രങ്ങള്‍ അടര്‍ത്തി മാറ്റി മോര്‍ഫിങ് നടത്തി അശ്ലീലമായി പ്രചരിപ്പിച്ച കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി പോലീസ് കോടതിയെ സമീപിച്ചു. പ്രധാന പ്രതി ബിബീഷ്, സ്റ്റുഡിയോ ഉടമകളായ സതീശന്‍, ദിനേശന്‍ എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. ഇന്നലെ അറസ്റ്റിലായ ബിബീഷിനെ രാത്രി വൈകി മജിസ്‌ട്രേറ്റ് മുമ്ബാകെ ഹാജരാക്കി. തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ഫേസ്ബുക്കില്‍ നിന്ന് ചിത്രങ്ങളെടുത്ത് മോര്‍ഫിങ്ങിന് വിധേയമാക്കിയെന്നാണ് ബിബീഷ് പോലീസിന് നല്‍കിയ മൊഴി. ചിത്രങ്ങള്‍ പുറത്ത് വിട്ടത് സ്റ്റുഡിയോ ഉടമയായ സതീശനാണ്. താന്‍ പുതിയ സ്റ്റുഡിയോ തുടങ്ങുന്നതിന്റെ വൈരാഗ്യം തീര്‍ക്കുകയായിരുന്നു സതീശന്റെ ലക്ഷ്യമെന്നും ബീബീഷ് പോലീസിന് നല്‍കിയ മൊഴിയിലുണ്ട്. ഇതെല്ലാം സ്ഥിരീകരിക്കാന്‍ മൂന്ന് പ്രതികളേയും ഒരുമിച്ച്‌ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *