ബ്രയിസറിന് വില കുറച്ച മലേഷ്യയിലെ കടയിലേക്ക് സ്ത്രീകള്‍ ഒഴുകി എത്തിയത് നൂറുകണക്കിന് സ്ത്രീകള്‍. പെണ്ണുങ്ങളുടെ തള്ളിക്കയറ്റം ഒടുവില്‍ കയ്യാങ്കളിയിലുമെത്തി. വടക്കു കിഴക്കന്‍ മലേഷ്യയിലെ കോട്ടാ കിനാബിലുവിലെ വിക്ടോറിയ ലിംഗേരിയിലാണ് വിലക്കുറവില്‍ ബ്രയിസര്‍ വാങ്ങാനെത്തിയ പെണ്ണുങ്ങള് തമ്മില്‍ തല്ലിയത്. ഒടുവില്‍ ഗ്ലാസ് ചില്ലുകള്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് മരിക്കേറ്റു.
കടയില്‍ എത്തിയ പുതിയ കളക്ഷന്‍ ബ്രെയിസറിന്റെ വില 79 മലേഷ്യന്‍ റിംഗറ്ററ്റില് നിന്നും സ്പെഷ്യല്‍ ഓഫറില്‍ 29 റിംഗറ്റായി കുറച്ചതോടെയണ് പെണ്ണുങ്ങള് കടയിലേക്ക് ഇടിച്ചു കയറിയത്. സ്ത്രീകളുടെ തിരക്ക് മൂലം കടയിലെ സ്റ്റാഫുകള്‍ സുരക്ഷാ വാാതില്‍ അടക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പെണ്ണുങ്ങള് ഗ്ലാസ് തകര്‍ത്ത് കടയിലേക്ക് ഇരച്ചു കയറി. ഒടുവില്‍ സ്ത്രീകള്‍ തമ്മില്‍ തല്ലുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
