ഇത് ഐപിഎല്‍ കളിക്കാനുള്ള സമയമല്ല: രജനീകാന്ത്

ചെന്നൈ: കാവേരി നദീജല പ്രശ്നം തമിഴ്‌നാട്ടില്‍ കത്തുമ്ബോള്‍ ചെന്നൈയില്‍ ഐപിഎല്‍ നടത്തുന്നതിനെതിരെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഇത് ഐ പി എല്‍ കളിക്കാനുള്ള സമയമല്ല. കാവേരി പ്രേശ്നത്തില്‍ ഒറ്റകെട്ടായി പ്രധിഷേധിക്കണമെന്നു ചെന്നൈയില്‍ സിനിമ താരങ്ങള്‍ നടത്തിയ പ്രതിഷേധത്തില്‍ രജനി പറഞ്ഞു.

കളിക്കളത്തില്‍ ചെന്നൈ താരങ്ങളും പ്രതിഷേധത്തിന്റെ ഭാഗമാകണമെന്നു ആഹ്വനം ചെയ്ത രജനി മത്സരങ്ങളില്‍ കറുത്ത ബാഡ്ജ് പതിച്ചു ഇറങ്ങണമെന്നും ആവശ്യപ്പെട്ടു.

നേരത്തെ കാവേരി നദീജല ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ തമിഴ് സിനിമ താരങ്ങള്‍ ചെന്നൈയില്‍ ഉപവാസം തുടങ്ങിയിയരുന്നു . വിജയ്, കമല്‍ഹാസന്‍, നിസാര്‍ , ധനുഷ്, വിശാല്‍ തുടങ്ങി തമിഴ്‌നാട്ടിയിലെ വന്‍ താരനിര തന്നെ പ്രധിഷേധത്തിന്റെ ഭാഗമാകാനെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *