നാളെ സര്‍വീസ്​ നടത്തുമെന്ന്​ കെ.എസ്​.ആര്‍.ടി.സി

തിരുവനന്തപുരം: ദളിത്​ സംഘടനകള്‍ ഹര്‍ത്താലിന്​ ആഹ്വാനം ചെയ്​ത തിങ്കളാഴ്​ച പതിവ്​ പോലെ സര്‍വീസുകള്‍ നടത്തുമെന്ന്​ കെ.എസ്​.ആര്‍.ടി.സി. ​അന്നേ ദിവസം​ ജോലിക്കെത്താന്‍ ജീവനക്കാരോട്​ കെ.എസ്​.ആര്‍.ടി.സി എം.ഡി നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ പൊലീസ്​ സംരക്ഷണത്തോടെ സര്‍വീസ്​ നടത്താനും ഡിപ്പോകള്‍ക്ക്​ എം.ഡിയുടെ നിര്‍ദേശമുണ്ട്​.

ഉ​ത്തരേന്ത്യയില്‍ ദലിതര്‍​​െക്കതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ്​ വിവിവധ ദലിത്​ സംഘടനകള്‍ ഹര്‍ത്താലിന്​ ആഹ്വാനം നല്‍കിയത്​. തുടര്‍ച്ചയായുണ്ടാകുന്ന ഹര്‍ത്താല്‍ മൂലമുള്ള നഷ്​ടം ചൂണ്ടിക്കാട്ടി തിങ്കളാഴ്​ച സര്‍വീസ്​ നടത്തുമെന്ന്​ സ്വകാര്യബസുടമകള്‍ നേരത്തെ അറിയിച്ചിരുന്നു. കടകള്‍ തുറന്ന്​ പ്രവര്‍ത്തിക്കുമെന്ന്​ വ്യാപാര വ്യവസായി ഏകോപന സമിതിയും വ്യക്​തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *