നര്‍ത്തകിമാര്‍ക്ക് നേരെ പണം വാരിയെറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ലഖ്‌നൗ: ഡ്യൂട്ടിക്കിടെ നര്‍ത്തകിമാര്‍ക്ക് നേരെ പണം വാരിയെറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഒരു കോണ്‍സ്റ്റബിളിനെയും മറ്റൊരു ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡ് ചെയതാതായാണ് റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശിലെ ഉന്നവോയിലാണ് സസ്‌പെന്‍ഷന് ആസ്പദമായ സംഭവം നടന്നത്. ഉന്നവോയിലെ ഒരു പ്രാദേശിക ചടങ്ങില്‍ സുരക്ഷാ ഉദ്യോഗസ്ഥരായാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചത്. എന്നാല്‍ ചടങ്ങില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച്‌ നര്‍ത്തകികള്‍ക്ക് നേരെ പണം വാരിയെറിയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉന്നാവോയില്‍ എല്ലാവര്‍ഷം മൂന്ന് ദിവസം ഈ ആഘോഷം നടക്കാറുണ്ട്. ഉന്നാവോ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സുരക്ഷാകാര്യങ്ങളുടെ ചുമതല ഏല്‍പ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *