കുല്‍ഫി കഴിച്ചും മെട്രോയില്‍ കയറിയും രാഹുല്‍, കര്‍ണാടകയില്‍ വേറിട്ട പ്രചാരണം

ബംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിരക്കിലാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം. പ്രചാരണത്തിലും ഈ മത്സരം പ്രകടമായി കാണാം.

വ്യത്യസ്തമായ പ്രചാരണമാര്‍ഗ്ഗങ്ങളാണ് സംസ്ഥാനത്ത് ഇരുപാര്‍ട്ടികളും സ്വീകരിച്ചുവരുന്നത്. പുതിയ തന്ത്രവുമായി ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. ബംഗളുരു നഗരത്തിലൂടെ കാല്‍നടയായി സഞ്ചരിച്ചും മെട്രോയില്‍ കയറി യാത്ര ചെയ്തുമാണ് രാഹുലിന്റെ പ്രചാരണം. വഴിയോരത്തെ ഐസ്‌ക്രീം പാര്‍ലറില്‍ നിന്ന് കുല്‍ഫി കഴിക്കുന്ന രാഹുലിനെ കണ്ട ജനങ്ങള്‍ ഞെട്ടി. ജനങ്ങളിലൊരാളാകാനാണ് രാഹുലിന്റെ ശ്രമം.

മെയ് 12നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. ഭൂരിപക്ഷമായ ലിംഗായത്തുകള്‍ പിന്തുണ നല്‍കുമെന്ന് അറിയിച്ചത് കോണ്‍ഗ്രസിന് ശുഭപ്രതീക്ഷ നല്‍കുന്നു. രണ്ടും കല്‍പ്പിച്ചാണ് ബിജെപിയും തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *