കൊച്ചി: ശബരിമലയിലെ ആന എഴുന്നള്ളത്ത് ഒഴിവാക്കണമെന്ന് സ്പെഷല്‍ കമ്മീഷണര്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സ്പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. എഴുന്നള്ളത്തിനായുള്ള ആനയെ തെരഞ്ഞെടുക്കുന്നതില്‍ വീഴ്ചയെന്നും കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.ശബരിമലയില്‍ കഴിഞ്ഞ ആറാട്ടിന് ആന ഇടഞ്ഞിരുന്നു. സംഭവത്തില്‍ 11 പേര്‍ക്കു പരിക്കേറ്റിരുന്നു. സംഭവത്തെക്കുറിച്ച് സ്പെഷല്‍ കമ്മീഷണര്‍ അന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
