പത്തനംതിട്ട, മൂവാറ്റുപുഴ രൂപതകള്‍ക്കായി സഹായ മെത്രാന്മാരെ നിയമിച്ചു

തിരുവനന്തപുരം: സീറോ മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട, മൂവാറ്റുപുഴ രൂപതകള്‍ക്കായി സഹായ മെത്രാന്മാരെ നിയമിച്ചു. പത്തനംതിട്ട സഹായ മെത്രാനായി ഡോ.സാമുവല്‍ മാര്‍ ഐറേനിയോസിനെയും മൂവാറ്റുപുഴ സഹായ മെത്രാനായി ഡോ.യൂഹാനോന്‍ മാര്‍ തിയഡോഷ്യസിനെയുമാണ് നിയമിച്ചത്.

ഇരുവരെയും നിയമിച്ചത് പിന്തുടര്‍ച്ച അവകാശമുള്ള കോ അഡ്ജത്തൂര്‍ ബിഷപ്പുമാരായാണ്. പട്ടം സെന്റ് മേരീസ് പള്ളിയില്‍ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ് തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ സഹായ മെത്രാനായും ഡോ.യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് സഭയുടെ ആസ്ഥാനമായ കാതോലിക്കേറ്റ് സെന്ററില്‍ കൂരിയ മെത്രാനായും യൂറോപ്പിലെയും ഓഷ്യാനോയിലും അപ്പസ്‌തോലിക് വിസിറ്റേറ്ററായും പ്രവര്‍ത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *