കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്തിന്റെ കസ്റ്റഡി മരണ കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. അന്വേഷണച്ചുമതലയുള്ള ഐജി എസ് ശ്രീജിത്തും മറ്റ് ഉദ്യോഗസ്ഥരും കൊച്ചിയില്‍ എത്തി. യോഗത്തില്‍ അന്വേഷണം എങ്ങനെ വേണം എന്നത് സംബന്ധിച്ച രൂപരേഖ തയാറാക്കും. തുടര്‍ന്ന്, തെളിവെടുപ്പിന്റെ ഭാഗമായി വരാപ്പുഴ പൊലീസ് സ്‌റ്റേഷനിലും മരിച്ച ശ്രീജിത്തിന്റെ വീട്ടിലും ഐജി സന്ദര്‍ശനം നടത്തും.
