നാദാപുരം: കല്ലാച്ചിയില്‍ ഓട്ടോ ഡ്രൈവര്‍മാരും കാറിലെത്തിയ സംഘവും തമ്മില്‍ സംഘര്‍ഷം. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഘര്‍ഷം നടന്നത്.അക്രമത്തില്‍ പരിക്കേറ്റ സി.ഐ.ടി.യു.കല്ലാച്ചി സെക്ഷന്‍ വൈസ് പ്രസിഡണ്ട് പഴംകുട്ടത്തില് ജിതേഷ്(30)നെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓട്ടോ സ്റ്റാന്റില്‍ വെച്ച് ഓട്ടോ ഡ്രൈവറും കാറിലുണ്ടായിരുന്നവരും തമ്മിലുണ്ടായ വാക് തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്.കാറിലെത്തിയ സംഘം ഓട്ടോ ഡ്രൈവരെ മര്‍ദിച്ചതാണ് പ്രശ്നത്തിന് കാരണായതെന്ന് ഓട്ടോ ഡ്രൈവമാര്‍ പറഞ്ഞു.ഇതോടെ ഓട്ടോ ഡ്രൈവര്‍മാര്‍ സംഘടിച്ച് യുവാക്കളെ മര്‍ദിച്ചു.പിന്നാലെ കല്ലാച്ചി ടൗണില്‍ കാറിലുണ്ടായിരുന്ന സംഘവും ഓട്ടോ ഡ്രൈവര്‍മാരും തമ്മില്‍ ഏറെ സമയം അടിപിടിയിലായി.പോലീസും വ്യാപാരികളും ഏറെ പണിപ്പെട്ടാണ് സംഘര്‍ഷാവസ്ഥ ലഘൂകരിച്ചത്.
സംഘര്‍ഷത്തെ തുടര്‍ന്ന് കല്ലാച്ചി വിംസ് റോഡിലും പരിസത്തും ഏറെ സമയം ഗതാഗത തടസ്സം നേരിട്ടു.കാറിലുണ്ടായിരുന്ന കോടിയൂറ,ചെറുമോത്ത് സ്വദേശികളായ നാലംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു.മുന്ന് പേര് ഓടിരക്ഷപ്പെട്ടു.കാറിലുണ്ടായിരുന്ന സംഘം മദ്യ ലഹരിയിലായിരുന്നുവെന്ന് നാദാപുരം എസ്.ഐ.പറഞ്ഞു.ഓട്ടോ ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് സംയുക്ത ഓട്ടോ തൊഴിലാളികള്‍ കല്ലാച്ചിയില്‍ പ്രതിഷേധ പ്രകടനം നടത്തി.
