ഗോള്‍ഡ് കോസ്റ്റ്: മിന്നുന്ന പ്രകടനവുമായി കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയില്‍ ഇന്ത്യന്‍ താരങ്ങള്‍. ഗുസ്തി മത്സരത്തില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ഇന്ത്യ മികവേറിയ പ്രകടനം ഡിസ്കസ് ത്രോയിലും കാഴ്ച വച്ചു. വനിതാ വിഭാഗത്തില്‍ സീമ പുനിയ വെള്ളിയും നവ്ജീത് ദില്ലണ്‍ വെങ്കലവും നേടി. 60.41 മീറ്റര്‍ എറിഞ്ഞാണ് സീമ പുനിയ വെള്ളി മെഡല്‍ നേടിയത്. അതേസമയം 57.43 മീറ്റര്‍ ദൂരമാണ് നവ്ജീത് ദില്ലണ്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ എറിഞ്ഞത്.
