യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി. ബല്‍റാം? കേരളത്തില്‍ നിന്ന് നാലുപേര്‍ പരിഗണനയില്‍

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി ബല്‍റാം ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് നാലു പേര്‍ പരിഗണനയില്‍. ബല്‍റാമിനെ കൂടാതെ റോജി എം ജോണ്‍, ഹൈബി ഈഡന്‍, ഷാഫി പറമ്ബില്‍ എന്നിവരാണുള്ളത്.

ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുപതോളം പേരെയാണ് അഭിമുഖത്തിന് ക്ഷണിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ച നാലു പേരോടും വെള്ളി, ശനി ദിവസങ്ങളില്‍ ദേശീയ നേതൃത്വം നടത്തുന്ന സംവാദത്തിലും അഭിമുഖത്തിലും പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ യുവജന സംഘടനകളില്‍ അഖിലേന്ത്യാ, സംസ്ഥാന തലങ്ങളില്‍ കഴിവ് തെളിയിച്ചവരെയാണ് അഭിമുഖ പരീക്ഷയ്ക്കായി ക്ഷണിച്ചിരിക്കുന്നത്. ശെഹബിയും റോജിയും എന്‍എസ്‌യു മുന്‍ ദേശീയ പ്രസിഡന്റുമാരാണ്. ഷാഫി പറമ്ബില്‍ നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ്.

Leave a Reply

Your email address will not be published. Required fields are marked *