തു​ണി​യു​രി​ഞ്ഞു പ്ര​തി​ഷേ​ധി​ച്ച ശ്രീ ​റെ​ഡ്ഡി​ക്കു പി​ന്തു​ണ​യു​മാ​യി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി: തെ​ലു​ങ്ക് സി​നി​മ​യി​ലെ കാ​സ്റ്റിം​ഗ് കൗ​ച്ച്‌ തു​റ​ന്നു പ​റ​യു​ക​യും തെ​ലു​ഗു ഫി​ലിം ഓ​ഫ് കൊ​മേ​ഴ്‌​സി​ന് മു​ന്‍​പി​ല്‍ തു​ണി​യു​രി​ഞ്ഞു പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്ത ന​ടി ശ്രീ ​റെ​ഡ്ഡി​ക്കു പി​ന്തു​ണ​യു​മാ​യി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. തെ​ലു​ങ്ക് സി​നി​മാ മേ​ഖ​ല​യി​ലെ കാ​സ്റ്റിം​ഗ് കൗ​ച്ചും ലിം​ഗ വി​വേ​ച​ന​വും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് തെ​ലു​ങ്കാ​ന സ​ര്‍​ക്കാ​രി​നോ​ട് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. തു​ണി​യു​രി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത സ​ര്‍​ക്കാ​ര്‍ ശ്രീ ​റെ​ഡ്ഡി​യു​ടെ പ​രാ​തി​യി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തെ​ന്തെ​ന്ന് ചോ​ദി​ച്ചു.

പ്ര​ശ​സ്ത സി​നി​മാ താ​രം റാ​ണ ദ​ഗ്ഗു​ബ​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്‍ അ​ഭി​റാം ദ​ഗ്ഗു​ബ​ട്ടി ത​ന്നെ പീ​ഡി​പ്പി​ച്ച​താ​യി ശ്രീ ​റെ​ഡ്ഡി ക​ഴി​ഞ്ഞ ദി​വ​സം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സീ​നി​യ​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ സു​രേ​ഷ് ബാ​ബു​വി​ന്‍റെ മ​ക​നും ന​ട​ന്‍ റാ​ണ ദ​ഗ്ഗു​ബ​ട്ടി​യു​ടെ സ​ഹോ​ദ​ര​നു​മാ​യ അ​ഭി​റാം ദ​ഗ്ഗു​ബ​ട്ടി​യാ​ണ് ത​ന്നെ പീ​ഡി​പ്പി​ച്ച​തെ​ന്ന് ശ്രീ​റെ​ഡ്ഡി ഒ​രു ചാ​ന​ല്‍ ച​ര്‍​ച്ച​യി​ലാ​ണ് തു​റ​ന്നു പ​റ​ഞ്ഞ​ത്.

തെ​ലു​ങ്ക് പെ​ണ്‍​കു​ട്ടി​ക​ള്‍ ചൂ​ഷ​ണ​ത്തി​ന് ത​യാ​റാ​കാ​ത്ത​ത് കൊ​ണ്ടാ​ണ് അ​വ​സ​ര​ങ്ങ​ള്‍ കു​റ​യു​ന്ന​തെ​ന്നും ശ്രീ ​തു​റ​ന്ന​ടി​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ അ​ന്യ ഭാ​ഷാ ന​ടി​മാ​ര്‍​ക്കാ​ണ് തെ​ലു​ങ്ക് സി​നി​മ​യി​ല്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. ഒ​രു​പ​ക്ഷേ അ​വ​ര്‍ എ​ന്തി​നും ത​യ്യാ​റാ​കു​ന്ന​ത് കൊ​ണ്ടാ​കാം. അ​താ​ണ് ക​ഴി​ഞ്ഞ 10- 15 വ​ര്‍​ഷ​മാ​യി ടോ​ളി​വു​ഡി​ല്‍ തെ​ലു​ങ്ക് ന​ടി​മാ​ര്‍ കു​റ​യു​ന്ന​തെ​ന്നും ശ്രീ ​ആ​രോ​പി​ക്കു​ന്നു.

ഒ​ട്ടേ​റെ സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ഗ്ന ചി​ത്ര​ങ്ങ​ള്‍ അ​യ​ച്ചു​കൊ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ചി​ത്ര​ങ്ങ​ള്‍ അ​യ​ച്ചു​കൊ​ടു​ത്തി​ട്ടും ത​നി​ക്ക് പ​ല സി​നി​മ​ക​ളി​ലും അ​വ​സ​രം ന​ല്‍​കി​യി​ല്ലെ​ന്നും ശ്രീ ​റെ​ഡ്ഡി വ്യ​ക്ത​മാ​ക്കി. നേ​ര​ത്തേ​യും ടോ​ളി​വു​ഡി​ലെ മു​ന്‍​നി​ര നി​ര്‍​മ്മാ​താ​ക്ക​ള്‍​ക്കും സം​വി​ധാ​യ​ക​ര്‍​ക്കും നാ​യ​ക​ന്‍​മാ​ര്‍​ക്കും എ​തി​രെ ലൈം​ഗി​ക ആ​രോ​പ​ണ​വു​മാ​യി ശ്രി ​റെ​ഡ്ഡി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *