തിരുവനന്തപുരം : മുന്‍ സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ സ്വകാര്യവ്യക്തിക്ക് ദാനംചെയ്ത വര്‍ക്കല അയിരൂരിലെ ഭൂമിയുടെ പരിശോധന വെള്ളിയാഴ്ച നടക്കും. ജില്ലാ സര്‍വേ സൂപ്രണ്ട് എസ് സലീമിന്റെ നേതൃത്വത്തിലുള്ള സംഘം രേഖകളുടെ പരിശോധനയാണ് വെള്ളിയാഴ്ച നടത്തുക. വര്‍ക്കല താലൂക്ക്, അയിരൂര്‍ വില്ലേജ് എന്നിവിടങ്ങളിലെ ഭൂരേഖകള്‍ ഇതിനായി ആവശ്യപ്പെട്ടു. സര്‍വേ നമ്ബരുകള്‍ സംബന്ധിച്ച പരിശോധനയാണ് വെള്ളിയാഴ്ച നടക്കുകയെന്ന് എസ് സലീം ദേശാഭിമാനിയോട് പറഞ്ഞു.
ഈ പരിശോധനയില്‍ കാര്യങ്ങള്‍ വ്യക്തമായില്ലെങ്കില്‍ ഭൂമി അളക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേ ഹം പറഞ്ഞു. ഇലകമണ്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ദാനം ചെയ്തതിന്റെ പേരില്‍ ദിവ്യ എസ് അയ്യരെ സബ്കലക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി തദ്ദേശഭരണവകുപ്പില്‍ നിയമിച്ചിരുന്നു.
