ബലാല്‍സംഗത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്: സ്മൃതി ഇറാനി

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് നടക്കുന്ന ബലാല്‍സംഗങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് കേ​ന്ദ്ര​മ​ന്ത്രി സ്​​മൃ​തി ഇ​റാ​നി. ഉ​ന്നാ​വ്​, കഠ് വ പീ​ഡ​ന​ങ്ങളി​ല്‍ ബി.​ജെ.​പി പ്ര​തി​ക്കൂ​ട്ടി​ലാ​യ​തോ​ടെയാണ് ‘രാ​ഷ്​​ട്രീ​യ​പ്രേ​രി​ത ന​ട​പ​ടി’ എ​ന്ന ആ​രോ​പ​ണ​വു​മാ​യി സ്​​മൃ​തി ഇ​റാ​നി രംഗത്തെത്തിയത്. ‘നി​യ​മ​വും സ​ര്‍​ക്കാ​റും ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. വി​ഷ​യ​ത്തെ രാ​ഷ്​​ട്രീ​യ​വ​ല്‍​ക​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ചി​ല ആ​ളു​ക​ളു​ണ്ട്. ഇ​ര​യെ അ​പ​മാ​നി​ക്കു​ന്ന​ത്​ അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നാ​ണ്​ ഒ​രു സ്​​ത്രീ​യെ​ന്ന നി​ല​യി​ല്‍ എ​നി​ക്ക്​ അ​പേ​ക്ഷി​ക്കാ​നു​ള്ള​ത്​’ എ​ന്നും ക​ഴി​ഞ്ഞ​ദി​വ​സം അ​ര്‍​ധ​രാ​ത്രി രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ്​ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​നെ വി​മ​ര്‍​ശി​ച്ച്‌​ മ​ന്ത്രി പ​റ​ഞ്ഞു.

ബ​ലാ​ത്സം​ഗ കേ​സി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഗാ​യ​ത്രി പ്ര​ജാ​പ​തി​യെ ഉ​ത്ത​ര്‍​പ്ര​ദേ​ശ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​മാ​ജ്​​വാ​ദി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​പ്പി​ച്ച​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സ്​ പി​ന്താ​ങ്ങി​യ​തി​നെ​യും സ്​​മൃ​തി ഇ​റാ​നി വി​മ​ര്‍​ശി​ച്ചു. അ​ന്ന്​ ഗാ​യ​ത്രി പ്ര​ജാ​പ​തി​ക്കു​വേ​ണ്ടി വോ​ട്ട്​ ചോ​ദി​ച്ച​വ​രാ​ണ്​ ഇ​ന്ന്​ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ള്‍​ക്ക്​ യാ​ഥാ​ര്‍​ഥ്യം അ​റി​യാ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *