ഇന്ത്യയുടെ സ്വര്‍ണ്ണ നേട്ടം 20ല്‍ എത്തിച്ച് ബോക്സിംഗ് താരം ഗൗരവ് സോളങ്കി. ഇംഗ്ലണ്ടിന്റെ ബ്രണ്ടര്‍ ഇര്‍വിനെ 4-1 എന്ന സ്കോറിനു തകര്‍ത്താണ് സോളങ്കി ഗെയിംസിലെ ഇന്ത്യയുടെ 20ാം സ്വര്‍ണ്ണം കരസ്ഥമാക്കിയത്. 52 കിലോ വിഭാഗത്തിലാണ് സോളങ്കിയുടെ നേട്ടം.
49 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ അമിത് പങ്കലിനു വെള്ളി മെഡല്‍ ലഭിച്ചു. ഫൈനലില്‍ ഇംഗ്ലണ്ട് താരം ഗലാല്‍ യഫായിയോട് 1-3 എന്ന സ്കോറിനു പരാജയപ്പെടുകയായിരുന്നു അമിത്.
60 കിലോ വിഭാഗം പുരുഷ ബോക്സിംഗിലും ഇന്ത്യയ്ക്ക് ഫൈനലില്‍ തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നു. മനീഷ് കൗശിക് ഓസ്ട്രേലിയയുടെ ഹാരി ഗാര്‍സൈഡിനോട് 2-3 എന്ന സ്കോറിനു പൊരു തോല്‍ക്കുകയായിരുന്നു.
