ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; പൊലീസിന് തിരിച്ചടിയായി ഡോക്ടര്‍മാരുടെ മൊഴി

കൊച്ചി:വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംബന്ധിച്ച്‌ പൊലീസിന് തിരിച്ചടിയായി ഡോക്ടര്‍മാരുടെ മൊഴി. ശ്രീജിത്തിന് മര്‍ദനമേറ്റത് മരണത്തിന് മുന്‍പ് മൂന്ന് ദിവസത്തിനുള്ളിലാണെന്ന് ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍. ഇതോടെ വെള്ളിയാഴ്ച്ച നടന്ന സംഘര്‍ഷത്തിലാണ് ശ്രീജിത്തിന് പരിക്കേറ്റതെന്ന പൊലീസ് വാദം പൊളിയും. കുടലിനേറ്റ മാരക പരിക്കുമായി ചികിത്സയില്ലാതെ ഏറെനേരം നിലനില്‍ക്കാനാകില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നതോടെ പൊലീസ് പിടികൂടുമ്ബോള്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ല എന്ന വാദവും നിലനില്‍ക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *