എല്ലാ പിശാചുക്കളില്‍ നിന്നും നിന്നെ സംരക്ഷിക്കും : മകള്‍ക്ക് ഉറപ്പുമായി സണ്ണി ലിയോണ്‍

ത്തുവാ സംഭവത്തില്‍ പ്രതിഷേധവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. ലോകത്തിലെ എല്ലാ പിശാചുകളില്‍നിന്നും സംരക്ഷിക്കുമെന്ന് മകള്‍ക്ക് ഉറപ്പുനല്‍കുകയാണ് സണ്ണിലിയോണ്‍. കത്തുവാ സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം ശക്തമായിരിക്കെയാണ് മകളെ വസ്ത്രത്തിനുള്ളില്‍ പൊതിഞ്ഞു പിടിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടുള്ള സണ്ണി ലിയോണിന്റെ പ്രതികരണം.

നിന്റെ സുരക്ഷയ്ക്കായി എന്റെ ജീവന്‍ വരെ നല്‍കും. പിശാചിന്റെ മനസ്സുള്ള ആളുകളില്‍നിന്ന് കുട്ടികള്‍ക്ക് സുരക്ഷിതത്വം തോന്നണം. നമുക്ക് നമ്മുടെ കുട്ടികളെ കുറച്ചുകൂടി ചേര്‍ത്ത് പിടിക്കാം. എന്ത് വിലകൊടുത്തും സംരക്ഷിക്കാം’. സണ്ണി ലിയോണ്‍ ട്വിറ്ററില്‍ കുറിച്ചു.

സംഭവത്തെ അപലപിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ബോളിവുഡ് താരങ്ങളടക്കമുള്ളവര്‍ ഹാഷ്ടാഗുകളും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധത്തിന്റെ ഭാഗമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *