ഹെല്‍മറ്റ് ധരിക്കാതെ ഈ അമ്മയും മക്കളും ഇന്നുവരെ യാത്ര ചെയ്തിട്ടില്ലാത്ത: മാതൃകാ കുടുംബത്തിന് പോലീസിന്റെ ആദരം

മാനന്തവാടി: യാത്രക്കാര്‍ക്ക് മാതൃകയായി സ്ഥിരമായി ഹെല്‍മറ്റ് വെച്ച്‌ യാത്ര ചെയ്യുന്ന കുടുംബത്തിന് പോലീസിന്റെ ആദരം. സ്‌കൂട്ടറില്‍ എന്നും യാത്ര ചെയ്യുന്ന യുവതിയും മക്കളും രണ്ടു വര്‍ഷമായി സ്ഥിരമായി ഹെല്‍മറ്റ് ധരിച്ച്‌ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവരെ ആദരിക്കാന്‍ പോലീസ് തീരുമാനിച്ചത്. പലരും ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന വഴിയില്‍ കുട്ടികളെ പോലും സ്ഥിരമായി ഹെല്‍മറ്റ് ധരിപ്പിച്ച്‌ യാത്ര ചെയ്യിപ്പിച്ചാണ് യുവതി മാതൃകയായത്.

മാനന്തവാടിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സിമി ഫ്രാന്‍സീസിനാണ് പോലീസിന്റെ ആദരം ഏറ്റു വാങ്ങാന്‍ ഭാഗ്യമുണ്ടായത്. സ്‌കൂട്ടര്‍ വാങ്ങിയ കാലം മുതല്‍ യുവതിയും കുട്ടികളും ഹെല്‍മറ്റ് ധരിച്ചാണ് യാത്ര ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.

സിമി, മക്കളായ മരിയ(10), ജഫ്രി(5) എന്നിവര്‍ എന്നും പതിവായി മാനന്തവാിടയിലൂടെ സഞ്ചരിക്കുന്നുണ്ട്. രണ്ടു വര്‍ഷമായി നാട്ടുകാര്‍ക്കും പോലീസിനും ഇത് പതിവ് കാഴ്ചയാണ്. ഇതോടെ ഈ കുടുംബത്തെ ആദരിക്കാനും അതുവഴി സമൂഹത്തിന് വലിയൊരു സന്ദേശം നല്‍കാനാകുമെന്നും പോലീസ് തീരുമാനിക്കുകയായിരുന്നു. ട്രാഫിക് എസ്‌ഐ വിബി വര്‍ഗീസ് സിനിക്ക് സമ്മാനം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *