വാരാപ്പുഴ: ശ്രീജിത്തിെന്റ കസ്റ്റഡി മരണത്തില്‍ സാക്ഷി മൊഴിയും പൊലീസിനെതിര്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകുേമ്ബാള് ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്ന ഗണേഷ് എന്നയാളുടെ മൊഴിയാണ് പൊലീസ് വാദത്തെ പൊളിക്കുന്നത്.
അമ്ബലപ്പറമ്ബിലെ സംഘര്‍ഷത്തിലും ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് െകാണ്ടുപോകുേമ്ബാഴും ശ്രീജിത്തിന് പരിക്ക് പറ്റിയിരുന്നില്ലെന്നാണ് ഗണേഷിെന്റ മൊഴി. പൊലീസ് വാഹനത്തില്‍ വെച്ചോ സ്റ്റേഷനില്‍ വെച്ചോ എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും ഗണേഷ് അന്വേഷണ ഉേദ്യാഗസ്ഥരോട് പറഞ്ഞു.
ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ പൊലീസിന് കൈമാറിയതിനുശേഷം റൂറല്‍ എസ്.പിക്ക് കൈമാറുന്നതിനായി ഫോേട്ടാ എടുത്തിരുന്നു. രാത്രി 11.03 ന് എടുത്ത ഇൗ ചിത്രത്തിലും ശ്രീജിത്തിന് പരിക്കുള്ളതായോ അസ്വസ്ഥതകളുള്ളതായോ കാണുന്നില്ല. സ്റ്റേഷനില്‍ 11മണിക്ക് ശേഷമാണ് മര്‍ദനം നടന്നതെന്നതിെന്റ തെളിവുകളാണ് ഇവ. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ചും 11 മണിക്ക് ശേഷമാണ് മര്‍ദനം നടന്നത്. ഇതോടെ പരിക്ക് നേരത്തെ പറ്റിയതാണെന്ന പൊലീസ് വാദം പൊളിഞ്ഞിരിക്കുകയാണ് എന്നും മാധ്യമങ്ങള്‍ റിേപ്പാര്‍ട്ട് ചെയ്തു.
