ജനങ്ങളുടെ പണമെടുത്ത് പ്രധാനമന്ത്രി നീരവ് മോദിക്ക് നല്‍കി രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബാങ്കിങ്ങ് സംവിധാനത്തെ തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന നോട്ട് ക്ഷാമത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നീരവ് മോദി 30,000 കോടിയും കൊണ്ട് മുങ്ങിയപ്പോള്‍ പ്രധാനമന്ത്രി ഒരു വാക്കുപോലും ഉരിയാടിയില്ല. നമ്മുടെ പോക്കറ്റിലുള്ള 500രൂപയും ആയിരം രൂപയും അദ്ദേഹം തട്ടിയെടുത്ത് നീരവ് മോദിയുടെ പോക്കറ്റിലിട്ടു കൊടുത്തു. അതും കൊണ്ട് നീരവ് മോദി മുങ്ങി. നമ്മള്‍ നോട്ടിനായി വരി നില്‍ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *