ഗവര്‍ണര്‍ പദവി കുമ്മനത്തിനു കിട്ടിയ അംഗീകരം; വി. മുരളീധരന്‍

തിരുവനന്തപുരം: മിസ്സോറാം ഗവര്‍ണറായി നിയമിച്ച കുമ്മനം രാജശേഖരനെ പ്രശംസിച്ച്‌ വി. മുരളീധരന്‍ എംപി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവിന് കിട്ടിയ അംഗീകാരമാണ് ഗവര്‍ണര്‍ പദവിയെന്നു വി. മുരളീധരന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ യുവത്വത്തിന് പ്രാധാന്യമുണ്ടാകും. താന്‍ ഇനി അധ്യക്ഷ പദവിയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിഡിജെഎസിന് അര്‍ഹമായ പരിഗണന ഉടന്‍ നല്‍കും. ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ അതിന്റെ ഭാഗമാണെന്നും ചെങ്ങന്നൂരില്‍ എന്‍ഡിഎ ഒറ്റക്കെട്ടാണെന്നും മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *