സി.ബി.എസ്​.ഇ പ്ലസ്​ ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 83 ശതമാനം വിജയം

ന്യൂഡല്‍ഹി: സി.ബി.എസ്​.ഇ പ്ലസ്​.ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനമാണ്​ ഇൗ വര്‍ഷത്തെ വിജയം. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യു​േമ്ബാള്‍ വിജയ ശതമാനം ഉയര്‍ന്നിട്ടുണ്ട്​. കഴിഞ്ഞ വര്‍ഷം 82.02 ശതമാനമായിരുന്നു.

97.32 ശതമാനം വിജയത്തോടെ തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനത്തെത്തി. 93.87 ശതമാനം നേടിയ ചെന്നൈ രണ്ടാം സ്ഥാനനത്തും 89 ശതമാനം നേടിയ ഡല്‍ഹി മൂന്നാം സ്ഥാനത്തുമെത്തി. ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ്​ ഇൗ വര്‍ഷം മികച്ച വിജയം സ്വന്തമാക്കിയത്​. 88.31 ശതമാനം പെണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍ 78.99 ശതമാനം ആണ്‍കുട്ടികള്‍ നേടിയത്​.

500ല്‍ 499 മാര്‍ക്ക്​ നേടി ഗാസിയബാദില്‍ നിന്നുള്ള മേഘന ശ്രീവാസ്​തവ ഒന്നാം റാങ്ക്​ നേടി. ഗാസിയബാദില്‍ നിന്ന്​ തന്നെയുള്ള അനുഷ്​​ക ചന്ദ്രക്കാണ്​ രണ്ടാം റാങ്ക്​. 498 മാര്‍ക്കാണ്​ അനുഷ്​ക നേടിയത്​. മൂന്നാം റാങ്കിന്​ ഏഴ്​ പേര്‍ അര്‍ഹരായി. ജയ്​പുര്‍, ലുധിയാന, ഹരിദ്വാര്‍, നോയിഡ, മീററ്റ്​ എന്നിവടങ്ങളില്‍ നിന്നുള്ള ഒാരോ വിദ്യാര്‍ഥികളും ഗാസിയാബാദില്‍ നിന്നുള്ള രണ്ട്​ വിദ്യാര്‍ഥികളുമാണ്​ മൂന്നാം റാങ്കിന്​ അര്‍ഹരായത്​.

പരീക്ഷഫലം ലഭിക്കുന്നതിനായി:http://cbse.nic.in

Leave a Reply

Your email address will not be published. Required fields are marked *