ചെങ്ങന്നുര്‍ ഉപതെരഞ്ഞെടുപ്പ്: ബിജെപി ചിത്രത്തിലെയില്ലെന്ന് ധനമന്ത്രി

ചെങ്ങന്നൂര്‍: ചെങ്ങന്നുര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ ബിജെപി ചിത്രത്തിലെയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. മണ്ഡലത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടമെന്നും ഇടത് സ്ഥാനാര്‍ഥി സജി ചെറിയാന്‍റെ വിജയം ഉറപ്പാണെന്നും അദ്ദേഹം

പറഞ്ഞു.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തല്‍ കൂടിയാവും. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തോറ്റാല്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസ് മാറ്റാന്‍ തയാറാകുമോ എന്നും തോമസ് ഐസക് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *