ആലപ്പുഴ: കെ എം മാണി എല്‍ ഡി എഫിനെ കബളിച്ചുവെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാണി യുഡിഎഫിലേക്ക് തന്നെ പോകുമെന്ന് എല്‍ഡിഎഫിന് തിരിച്ചറിയാന്‍ കഴിയാതെ പോയെന്നും അദ്ദേഹം പഞ്ഞു.മാണി രണ്ട് പക്ഷിയെപ്പോലെയാണ്. എവിടോക്കെ പറന്നു പോയാലും തിരികെ വെള്ളത്തില്‍ തന്നെ വന്നു വീഴുമെന്നും മാണി ചേരേണ്ടിടത്തു പോയി ചേര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരില്‍ ആര് ജയിക്കുമെന്ന് പറയാനാവില്ല. ഇത്തവണ ചെങ്ങന്നൂരില്‍ പ്രത്യേകിച്ച് ഒരു തരംഗവുമില്ല. കഴിഞ്ഞ തവണ ന്യൂനപക്ഷ വോട്ടുകള്‍ ഒന്നാകെ എല്‍ഡിഎഫിലേക്കാണ് പോയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
