മോദി സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു; മായാവതി

ബി ജെ പി സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ ബി എസ് പി അധ്യക്ഷ മായാവതി. മോദി സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു എന്ന് മായാവതി പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് മായാവതി കേന്ദ്ര സര്‍ക്കാരിനെതിരെ അതി രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

ആഘോഷം നടത്താന്‍ സര്‍ക്കാരിന് യാതൊരു അവകാശവും ഇല്ല. രാജ്യത്തെ പെട്രോള്‍ വില റോക്കറ്റുപോലെ കുതിക്കുമ്ബോഴും സര്‍ക്കാര്‍ വ്യവസായികളുടെ താല്പര്യങ്ങള്‍ മാത്രമാണ് സംരക്ഷിക്കുന്നത്. ബി ജെ പിയുടേത് കാട്ടുഭരണമാണെന്നും മയാബതി തുറന്നടിച്ചു.

സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ പൊങ്ങച്ചം പറച്ചില്‍ മാത്രമാണ് സര്‍ക്കാരിനുള്ളത്. കഠ്വ, ഉന്നാവ് സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്നും മായാവതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *