ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ കനത്ത പോളിംഗ്. അഞ്ച് മണിവരെ 76.4 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 2016ല്‍ 74.06 ശതമാനമായിരുന്നു പോളിംഗ്. മണ്ഡലത്തിലെ പതിനൊന്നു പഞ്ചായത്തുകളില്‍ ഒട്ടുമിക്കതിലും 75 ശതമാനത്തിന് മുകളിലാണ് പോളിംഗ്. വെണ്‍മണി, ആല, മാന്നാര്‍ പഞ്ചായത്തുകളില്‍ 76.04 ശതമാനം പേര്‍ വോട്ട് ചെയ്തു. തിരുവന്‍ വണ്ടൂരിലാണ് കുറവ് പോളിംഗ് രേഖപ്പടുത്തിയത് – 74.6 ശതമാനം. രാവിലെ പോളിംഗ് ആരംഭിച്ചതുമുതല്‍ തന്നെ പലബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരദൃശ്യമായിരുന്നു.
