നഗ്നമായ ശരീരത്തില്‍ പെയ്ന്റ് അടിച്ചു നടന്നപ്പോള്‍ പെരുമഴ: ശേഷം മോഡലിനു സംഭവിച്ചത്‌

ലണ്ടന്‍ : പ്രശസ്തരായ പല മോഡലുകളും സാഹസികമായ പല കാര്യങ്ങള്‍ക്കും തയ്യാറാകുന്നവരാണ്. എന്നാല്‍ ഈ സാഹസികത ചിലപ്പോള്‍ പാളി പോകാറുമുണ്ട്. ഇത്തരത്തില്‍ ഒരുപണിയാണ് ബ്രയാന എന്ന മോഡലിനും സംഭവിച്ചത്. ഒറിജിനല്‍ വസ്ത്രത്തിനെ തോല്പിക്കുന്ന തരത്തില്‍ ശരീരത്തില്‍ പെയിന്റടിച്ചാണ് ബ്രയാന തെരുവില്‍ ഇറങ്ങിയത്. എന്നാല്‍ അപ്രതീക്ഷിതമായ മഴ ബ്രയാനയ്ക്ക് പണി കൊടുക്കുകയായിരുന്നു.

പ്രമുഖരായ രണ്ട് ബോഡി ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്നാണ് ബ്രയാനയുടെ ശരീരത്തില്‍ പെയിന്റു ചെയ്തത്. പൊതുജനങ്ങളുടെ പ്രതികരണത്തിലൂടെ പെയിന്റിംഗിന്റെ മികവ് മനസിലാക്കുകയായിരുന്നു ലക്ഷ്യം. വസ്ത്രമല്ലെന്നും ബോഡിപെയിന്റാണെന്നും പെട്ടെന്ന് ആള്‍ക്കാര്‍ മനസിലാക്കിയാല്‍ പെയിന്റിംഗ് പരാജയമായി കണക്കാക്കും. പ്രതികരങ്ങള്‍ പകര്‍ത്താന്‍ ഒരു കാമറാമാനും മോഡലിനൊപ്പം ഉണ്ടായിരുന്നു. കണ്ടവര്‍ ആരും ശരീരത്തില്‍ വസ്ത്രമില്ലെന്ന് തിരിച്ചറിഞ്ഞില്ല. പുതിയ വസ്ത്രത്തെ എല്ലാവരും വാനോളം പുകഴ്ത്തി.

ബ്രയാനയുടെ ശരീരത്തില്‍ പെയിന്റടിച്ചതെന്ന് ഒന്നോ രണ്ടോ പേര്‍ മാത്രമാണ് തിരിച്ചറിഞ്ഞത്. അങ്ങനെ തെരുവില്‍ കാമറാമാനോടൊപ്പം നടക്കുന്നതിനിടെയാണ് പെട്ടെന്ന് മഴയെത്തിയത്. സമീപത്തുണ്ടായിരുന്ന ചിലരോട് തന്നെക്കൂടി കുടയില്‍ കയറ്റുമോ എന്ന് ബ്രയാന്‍ ചോദിച്ചെങ്കിലും അവര്‍ അനുവദിച്ചില്ല. കാമറാമാനും ഇതിനായി ചിലരോട് കെഞ്ചി. അല്പം കഴിഞ്ഞാണ് സമ്മതം കിട്ടിയത്. ഇതിനിടെ മഴവെള്ളം വീണ് ബ്രയാനയുടെ ശരീരത്തിലെ കുറേയേറെ ഭാഗത്തെ പെയിന്റ് ഇളകിയിരുന്നു. എന്തായാലും തലനാരിഴയ്ക്കാണ് ബ്രയാനയുടെ മാനം പോകാതിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *