ജസ്റ്റിസ് ആന്‍റണി ഡൊമിനിക്ക് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍

തിരുവനന്തപുരം: ജസ്റ്റിസ് ആന്‍റണി ഡൊമിനിക്ക് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിതനായി. ഇന്നാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്. കേരള ഹൈക്കോടതി ചീഫ്
ജസ്റ്റിസ് സ്ഥാനത്തുനിന്ന് ഇന്നാണ് ജസ്റ്റിസ് ആന്‍റണി ഡൊമിനിക്ക് വിരമിക്കുന്നത്. നിലവില്‍ ജസ്റ്റിസ് പി മോഹനദാസ് ആക്ടിങ് ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹത്തിന്‍റെ പല പരാമര്‍ശങ്ങളും തീരുമാനങ്ങളും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

2016 ഓഗസ്റ്റില്‍ ജസ്റ്റിസ് ജെ ബി കോശി വിരമിച്ച ശേഷം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്ഥിരം അധ്യക്ഷനില്ള. ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ പ്രവര്‍ത്തിച്ചവരാകണം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാകേണ്ടതെന്ന് ചട്ടമുണ്ട്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ നിയമിച്ചാല്‍ ഭാഷാപ്രശ്നമുണ്ടാകുമെന്നു കണ്ട് കേരളത്തില്‍ നിന്നുള്ളവരെ നിയമിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *