തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ചതിന് കോട്ടയം സ്വദേശി കെവിന് കൊല്ലപ്പെട്ട കേസ് രാഷ്ട്രീയവത്കരിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിഷയം എല്‍.ഡി.എഫിനെതിരെ തിരിച്ചുവിടാനായിരുന്നു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്.ഐയുടെ ഭാഗത്ത് ഗുരുതര കൃത്യവിലോപമുണ്ടായി. എസ്.ഐക്ക് സംഭവത്തെ കുറിച്ച് രാവിലെ തന്നെ വിവരം ലഭിച്ചിരുന്നു. സംഭവം നടന്ന സമയത്ത് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കേണ്ട സാഹചര്യമില്ലായിരുന്നുവെന്നും വിഷയത്തില്‍ ജില്ലാ പൊലീസ് മേധാവിക്കും ജാഗ്രതക്കുറവുണ്ടായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
