പോലീസ് അതിക്രമം പറഞ്ഞ് പേടിപ്പിക്കേണ്ട, മാധ്യമങ്ങളെ പഴിച്ച്‌ എംഎംമണി

തിരുവനന്തപുരം: പോലീസ് അതിക്രമങ്ങളെ കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളെ പരിഹസിച്ച്‌ മന്ത്രി എം.എം. മണി. എല്‍ഡിഎഫ് സംസ്ഥാനം ഭരിക്കുമ്ബോള്‍ പോലീസ് എന്ത് ചെയ്താലും മാധ്യമങ്ങള്‍ അത് പെരുപ്പിച്ച്‌ കാണിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി കോണ്‍ഗ്രസിന്റെ കാലത്ത് എന്ത് നടന്നാലും ഒരുകുഴപ്പവുമില്ലായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.

പോലീസ് അതിക്രമം എന്നൊന്നും പറഞ്ഞ് ഞങ്ങളെ ആരും പേടിപ്പിക്കാന്‍ വരേണ്ട. പോലീസിന്റെ അതിക്രമങ്ങളെ നേരിടുകയും അതിജീവിക്കുകയും ചെയ്തിട്ടുള്ളവരാണ് ഞങ്ങള്‍. പോലീസിന്റെ ഭാഗത്ത് നിന്ന് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാലും ജീവഹാനി സംഭവിച്ചാലും ഞങ്ങള്‍ക്ക് ഒരു നിലപാടാണ്. അവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുമ്ബോള്‍ പോലീസ് ആരെയെങ്കിലും തല്ലി കൊന്നാലും വ്യഭിചാരം നടത്തിയാലും ഒരു കുഴപ്പവുമില്ലായിരുന്നു. എന്നാല്‍, ഞങ്ങള്‍ ഭരിക്കുമ്ബോള്‍ എവിടെയെങ്കിലും ഏതെങ്കിലും പോലീസുകാരന്‍ വല്ല വിവരക്കേടും കാണിച്ചാല്‍ അതും പറഞ്ഞ് ഞങ്ങള്‍ക്കിട്ട് ഒലത്തിക്കൊണ്ടിരിക്കുകയാണെന്ന് എം.എം. മണി പറഞ്ഞു. ഇതിന് ശേഷം താന്‍ പറഞ്ഞത് പോലെ തന്നെ കൊടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *