തിരുവനന്തപുരം: തിരുവനന്തപുരം വിതുരയില്‍ തോക്ക് ചൂണ്ടി യുവതിയെ പീഡിപ്പിച്ചു. വേട്ടയ്‌ക്ക് ഉപയോഗിക്കുന്ന തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന വിതുര തൊളിക്കോട് സ്വദേശി പോത്ത് ഷാജി ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
