ഇന്ധന വില കുതിക്കുന്നു: സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കും; തീരുമാനം നാളെ

തിരുവനന്തപുരം: ദിവസേന ഇന്ധന വില കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനം ഈടാക്കുന്ന നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച്‌ തീരുമാനമെടുക്കും. ഇന്ധന വിലയില്‍ രണ്ട് തരം നികുതിയാണ് ഈടാക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ എക്‌സൈസ് നികുതിയും സംസ്ഥാന സര്‍ക്കാരിന്റെ വാറ്റ് നികുതിയുമാണ് ഈടാക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ നികുതി 19 രൂപയാണ്. സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന നികുതിയില്‍ കുറവ് വരുത്താനാണ് തീരുമാനം. എന്നാല്‍ എത്ര രൂപ കുറവ് വരുമെന്ന് വ്യക്തമല്ല. ഇന്ധന വില ദിവസേന കൂടുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ് സര്‍ക്കാര്‍ നടപടി.

Leave a Reply

Your email address will not be published. Required fields are marked *