ബി.ജെ.പിയെ നേരിടാനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടെന്ന് എം.പി.വീരേന്ദ്രകുമാര്‍

കോഴിക്കോട്: മൃദുഹിന്ദുത്വ നിലപാട് ഉപേക്ഷിച്ച്‌ വര്‍ഗീയതക്കെതിരായ ശക്തമായ നിലപാട് എടുക്കാന്‍ ഇനിയെങ്കിലും കോണ്‍ഗ്രസ് തയ്യാറാവണമെന്ന് എം.പി.വീരേന്ദ്രകുമാര്‍ എം.പി. വിശ്വാസ്യത നഷ്ടപ്പെട്ട യു.ഡി.എഫ് നിലപാട് പുനഃപരിശോധിക്കണമെന്നും വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.

ബി.ജെ.പിയെ നേരിടാനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടെന്ന് ജനം തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്റെ തിളക്കമാര്‍ന്ന വിജയമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിന് മുന്‍തൂക്കമുള്ള മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലും എല്‍.ഡി.എഫ്. ഭൂരിപക്ഷം നേടി. രണ്ട് വര്‍ഷം മുന്‍പ് നടന്ന തിരഞ്ഞെടുപ്പില്‍ ലഭിച്ച 7983 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 20,956 ആയി ഉയര്‍ത്താന്‍ സാധിച്ചത് പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമപദ്ധതികള്‍ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *