മുംബൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശസനവുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മഹാസഖ്യത്തില്‍ നിന്ന് പുറത്തു വരികയാണെങ്കില്‍ ബിജെപി പ്രതിസന്ധിയിലാകുമെന്ന് ശിവസേനയുടെ മുന്നറിയിപ്പ്. മഹാരാഷ്ട്രയില്‍ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ശിവസേനയും ബിജെപിയും നേര്‍ക്കുനേര്‍ പോരടിക്കുകയായിരുന്നു. ബിജെപി എംപിയായിരുന്ന ചിന്താമന്‍ വന്‍ഗയുടെ നിര്യാണത്തെതുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന പാല്‍ഘറില്‍ ശിവസേനയുടെ കണക്കു കൂട്ടല്‍ പിഴച്ചെങ്കിലും ബിജെപിക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ശിവസേനയ്ക്ക് സാധിച്ചിട്ടുണ്ട്.
ചിന്താമന്‍ വന്‍ഗെയുടെ മകന്‍ ശ്രീനിവാസ് വന്‍ഗ പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമുണ്ടാക്കിയെന്നാണ് ബിജെപി ക്യാംപിന്റെയും വിലയിരുത്തല്‍. സഖ്യമില്ലെന്ന് പ്രഖ്യാപിച്ചശേഷം ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ശിവസേനയ്ക്ക് പ്രതീക്ഷിച്ചതിലും മുന്നേറ്റമുണ്ടാക്കാനായത് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പ്രതിഫലിക്കുമെന്നതില്‍ സംശയമില്ല. ശിവസേന മഹാസഖ്യത്തില്‍ നിന്ന് പിന്മാറിയാല്‍ ബിജെപി പ്രതിസന്ധിയിലാകും.
അതേസമയം ശിവസേനയും ബിജെപിയും നേര്‍ക്കുനേര്‍ പോരടിച്ചപ്പോള്‍ നഷ്ടം സംഭവിച്ചത് കോണ്‍ഗ്രസിനാണ്. സിപിഎമ്മിനും പിന്നില്‍ അഞ്ചാമതായിട്ടാണ് പാല്ഘറില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം. മണ്ഡലത്തില്‍ വീണ്ടും വോട്ടെണ്ണമെന്ന ആവശ്യവുമായി ശിവസേന രംഗത്തെത്തിയിട്ടുണ്ട്. കേതന്‍ ചന്ദ്രകാന്ത് പാട്ടീല്‍ വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ട്. 20 മുതല്‍ 24 വരെയുള്ള ഘട്ടങ്ങളില്‍ വോട്ടെണ്ണുന്നതില്‍ ക്രമക്കേടുണ്ടായെന്നാണ് ശിവസേനയുടെ ആരോപണം.
എന്നാല്‍ ഇവിടെ വീണ്ടും വോട്ടെണ്ണലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവുമോ എന്ന് ഉറപ്പില്ല. ബിജെപിക്കെതിരെ തുറന്ന പോരിന് ശിവസേന തയ്യാറെടുക്കുകയാണെന്ന സൂചന തന്നെയാണ് പുറത്ത് വരുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്ക് മത്സരിക്കും. ഫട്‌നാവിസിനുള്ള പിന്തുണ പിന്‍വലിക്കാനും സാധ്യതയുണ്ട്.
