തീവ്രവാദികള്‍ നുഴഞ്ഞു കയറിയതായി സംശയം; കശ്​മീരിലും ഡല്‍ഹിയിലും ജാഗ്രത

ശ്രീനഗര്‍: ജമ്മുകശ്​മീരില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയതായി സംശയം. ഇൗ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്​ സുരക്ഷാ ഉദ്യോഗസ്​ഥരുടെ മുന്നറിയിപ്പ്​. 12 ഒാളം ജെയ്​ഷെ മുഹമ്മദ്​ പ്രവര്‍ത്തകര്‍ സംസ്​ഥാനത്ത്​ നുഴഞ്ഞു കയറിയിട്ടുണ്ട്​. സംസ്​ഥാനത്തും രാജ്യ തലസ്​ഥാനമായ ന്യുഡല്‍ഹിയിലും സൈന്യം ജാഗ്രതയിലാണെന്നും ഉദ്യോഗസ്​ഥര്‍ അറിയിച്ചു.

തീവ്രവാദ സംഘങ്ങള്‍ ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ്​ വിവിധ ഇടങ്ങളില്‍ ഒളിച്ചിരിക്കുകയാ​ണ്​. റമദാ​​െന്‍റ 17ാം ദിവസമായ ശനിയാഴ്​ച വന്‍ ആക്രമണത്തിന്​ ഇവര്‍ പദ്ധതിയിട്ടിട്ടു​െണ്ടന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ്​ നല്‍കി. അതേസമയം, കശ്​മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയൂടെ വാഹന വ്യൂഹത്തിന്​ നേരെ തീവ്രവാദി ആക്രമണമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *