ചെങ്ങന്നൂരില്‍ തോല്‍വിയ്ക്ക് കാരണം ഗ്രൂപ്പ് കളി: വി.എം.സുധീരന്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ വി.എം.സുധീരന്‍. ചെങ്ങന്നൂരില്‍ ഗ്രൂപ്പ് കളി തോല്‍വിക്ക് കാരണമായെന്ന് സുധീരന്‍ ആരോപിച്ചു. ഗ്രൂപ്പ് മാനേജര്‍മാര്‍ ശൈലി മാറ്റണം. ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുത്. പാര്‍ട്ടിയെക്കാള്‍ ഗ്രൂപ്പിന് പ്രാധാന്യം കൊടുക്കുന്ന രീതി മാറ്റണം. ഗ്രൂപ്പുണ്ടെങ്കിലെ മുന്നോട്ട് പോകാനാകൂ എന്ന കാഴ്ചപ്പാട് തന്നെ മാറണം. ഈ തോല്‍വി എല്ലാവരുടേയും കണ്ണ് തുറപ്പിക്കണമെന്നും സുധീരന്‍ പറഞ്ഞു.

അര്‍ഹതപ്പെട്ട പ്രവര്‍ത്തകരെ പരിഗണിക്കാന്‍ തയ്യാറാകണം. ചെങ്ങന്നൂര്‍ പരാജയത്തില്‍ സംഘടനാ ദൗര്‍ബല്യവും കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ തന്റെ നിലപാട് പാര്‍ട്ടി തലത്തില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *