കോഴിക്കോട് > നിപാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടി. ജൂണ്‍ 12നാണ് സ്‌കൂള്‍ തുറക്കുക. നേരത്തെ ജൂണ്‍ അഞ്ചിന് സ്‌കൂള്‍ തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. സ്‌കൂള്‍ തുറക്കുന്നത് നീട്ടണമെന്ന് രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു.
