നിപയുടെ പേരില്‍ കോ‍ഴിക്കോട് വ്യാജ ഹോമിയോ മരുന്ന് വിതരണം; മുപ്പതോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

നിപയുടെ പേരില്‍ കോ‍ഴിക്കോട് വ്യാപക വ്യാജ ഹോമിയോ മരുന്ന് വിതരണം. മുപ്പതോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം. മണാശേരി ഹോമിയോ ആശുപത്രിയിലാണ് സംഭവം.

നിപയ്ക്ക് ഹോമിയോ മരുന്ന് പരിഹാരമല്ലെന്ന് ആരോഗ്യമന്ത്രിയടക്കം വ്യക്തമാക്കിയ സാഹചര്യത്തിലാണ് മണാശേരി ഹോമിയോ ആശുപത്രിയിലെ വ്യാജ മരുന്ന് വിതരണം പുറത്ത് വരുന്നത്.

വെള്ളിയാഴ്ച്ചയാണ് വ്യാപകമായി മരുന്ന് വിതരണം നടന്നത്. എന്നാല്‍ ഇത്തരത്തില്‍ മരുന്ന് വിതരണത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഹോമിയോ ഡിഎംഒ വ്യക്തമാക്കി.

മണാശേരി പരിസരത്ത് നിപ ബാധിച്ച്‌ ഒരാള്‍ മരിച്ചിരുന്നു. ഇതാണ് ജനങ്ങളില്‍ പരിഭ്രാന്തിയാക്കിയത്. ഈ അവസരം മുതലെടുത്താണ് ഡോക്ടറില്ലാത്ത സമയത്ത് ഹോമിയോ ആശുപത്രി ജീവനക്കാര്‍ മരുന്ന് വിതരണം നടത്തിയത്.

വ്യാജ മരുന്ന് ക‍ഴിച്ച 30 ഒാളം പേര്‍ക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *