നിപ: കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറികള്‍ക്ക്​ സൗദിയില്‍ വിലക്ക്​

റിയാദ്​: ​നിപ വൈറസ് ബാധയുടെ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറി ഇറക്കുമതിക്ക്​ സൗദി അറേബ്യ വിലക്കേര്‍പെടുത്തി. പരിസ്​ഥിതി മന്ത്രാലയമാണ്​ ശനിയാഴ്​ച ഉത്തരവ്​ പുറ​െപ്പടുവിച്ചത്​.

തീരുമാനം ഉടന്‍ നടപ്പിലാക്കാന്‍ ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങള്‍ക്കും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്​. മറ്റ്​ ചില ഗള്‍ഫ്​ രാഷ്​ട്രങ്ങളിലും കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറികള്‍ക്ക്​ കഴിഞ്ഞ ആഴ്​ച മുതല്‍ വിലക്ക്​ ഏര്‍പെടുത്തിയിരുന്നു. കേരളത്തില്‍ നിന്ന്​ സൗദി അറേബ്യയിലേക്ക്​ വന്‍തോതില്‍ പഴം പച്ചക്കറികള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *