ചെ​ങ്ങ​ന്നൂ​രി​ല്‍ എ​ല്‍​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ ശ്രമിച്ചു: പി​ണ​റാ​യി വി​ജ​യ​ന്‍

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്നും ഒന്‍പതുമണി ചര്‍ച്ച നടത്തുന്ന ചിലര്‍ വിധികര്‍ത്താക്കളാകുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.രാജ്യത്ത് മാധ്യമങ്ങളെ വിലയ്ക്കെടുത്ത് പ്രചാരണായുധമാക്കാന്‍ ബിജെപി ശ്രമിച്ചുവരികയാണ്.

സംസ്ഥാനത്തും അത്തരം ശ്രമങ്ങളുണ്ടായി. ചെങ്ങന്നൂരില്‍ മാധ്യമങ്ങളെ ഉപയോഗിച്ച്‌ എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നു. ഒന്‍പതുമണി ചര്‍ച്ച നടത്തുന്ന ചിലര്‍ വിധികര്‍ത്താക്കളാകുകയാണ്. ചെങ്ങന്നൂരില്‍ സര്‍ക്കാരിനു ഷോക്ക് ട്രീറ്റ്മെന്‍റ് നല്‍കാന്‍ പോകുന്നു എന്നായിരുന്നു പ്രഖ്യാപനം- മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ മാധ്യമ ചര്‍ച്ചകള്‍ കാണുന്നത് സിനിമ കാണുന്ന ലാഘവത്തോടെയാണെന്നും പിണറായി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *