പ്രതിപക്ഷ നേതാക്കള്‍ ഒസാമ ബിന്‍ ലാദന്റെ അനുയായികള്‍: ഗിരിരാജ് സിംഗ്

ന്യൂഡല്‍ഹി: പ്രതിപക്ഷത്തുള്ളവരെ അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ അനുയായികളെന്ന് വിളിച്ച്‌ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ബിജെപി ദേശീയ വക്താവ് പാക് ഭീകരന്‍ ഹഫീസ് സയീദിനെ പ്രതിപക്ഷത്തോട് താരതമ്യം ചെയ്തതിന് പിന്നാലെയാണ് ഗിരിരാജ് സിംഗിന്റെ ട്വീറ്റ്.

മാവോയിസ്റ്റുകളേയും രാജി രാഷ്ട്രീയത്തേയും ജന്മിത്വത്തേയും പിന്തുണയ്ക്കുന്നവരാണ് എന്‍ ഡി എ സര്‍ക്കാരിനെതിരെ വരുന്നതെന്നും പ്രതിപക്ഷം ഒസാമ ബിന്‍ ലാദനെ പിന്തുണയ്ക്കുന്നവരാണെന്നും സിംഗ് ട്വിറ്ററിലൂടെ ആരോപിച്ചു.

പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നിന്നാലും മോഡി സര്‍ക്കാരിനെ ഒന്നും ചെയ്യാനാകില്ല. വികസനത്തിന് മുകളില്‍ നിന്നാണ് മോഡി സര്‍ക്കാര്‍ 2019 പൊതു തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സിംഗ് പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചതോടെ ബിജെപി നേതൃത്വം പരിഭ്രാന്തിയിലാണെന്ന് തോന്നിപ്പിക്കും വിധമാണ് ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍.

Leave a Reply

Your email address will not be published. Required fields are marked *