ഷോപിയാനില്‍ ഗ്രനേഡ് ആക്രമണം; രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം പത്തുപേര്‍ക്ക് പരിക്ക്

ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ എട്ട് സാധാരണക്കാര്‍ക്കും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്ക്. ഇന്ന് രാവിലെ ബട്ടാപുര ചൗക്കിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദ് ഏറ്റെടുത്തു.

പോലീസ് സംഘത്തിനു നേരെ നടത്തിയ ഗ്രനേഡ് ലക്ഷ്യംതെറ്റി പൊതു നിരത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ക്കായി പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത്തരത്തില്‍ 10 ആക്രമണമാണ് മേഖലയില്‍ നടന്നത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *