തിയേറ്റര്‍ പീഡനം ; പൊലീസ് നടപടിക്ക് ബിന്ദു കൃഷ്ണയുടെ വിമര്‍ശനം

മലപ്പുറത്ത് തിയേറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ രംഗത്ത്. പൊലീസിന് എന്തും ചെയ്യാമെന്ന ദാര്‍ഷ്ട്യമെന്നുമാണ് ബിന്ദു കൃഷ്ണ പറഞ്ഞത്.

ചങ്ങരംകുളം ഗോവിന്ദ തിയേറ്റര്‍ ഉടമ സതീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ വിവരം അറിയിക്കാന്‍ വൈകിയതിനാണ് നടപടി. ദൃശ്യങ്ങള്‍ പ്രചരിപ്പച്ചതും കുറ്റമായി ആരോപിക്കുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് ഉള്‍പ്പെടെ രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *