തിയേറ്റര്‍ ഉടമയുടെ അറസ്റ്റ്: പൊലീസ് എടുത്തത് കള്ളക്കേസാണെന്ന് വനിതാ കമ്മീഷന്‍

എടപ്പാള്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടിക്കെതിരെ വനിതാ കമ്മീഷന്‍ രംഗത്ത്. പൊലീസ് നടപടിയില്‍ അത്ഭുതം തോന്നുന്നു. തിയേറ്റര്‍ ഉടമ നേരായാണ് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ കള്ളക്കേസ് എടുത്തിരിക്കുകയാണെന്നും എംസി ജോസഫൈന്‍ പറഞ്ഞു.

എടപ്പാള്‍ ഗോവിന്ദ തിയറ്റര്‍ ഉടമ സതീഷാണ് അറസ്റ്റിലായത്. പീഡന വിവരം പൊലീസിനെ അറിയിക്കാന്‍ വൈകിയെന്നതിലാണ് അറസ്റ്റ്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നതും കുറ്റമായി കണക്കാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *